1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSEB Aluva night power Outage protest

രാത്രിയിലെ പവർ കട്ട്, ജനങ്ങൾ ഓഫീസുകൾ കൈയേറുന്നു, പോലീസിൽ പരാതി നൽകി കെഎസ്ഇബി

കഴിഞ്ഞ ദിവസം വൈദ്യുതി തടസ്സപ്പെട്ടതോടെ ആളുകള്‍ പുലര്‍ച്ചെ സെക്ഷനിലെത്തി പ്രതിഷേധിച്ചിരുന്നു.

Load shedding, Kerala, Electricity cut, Power cut
രാത്രികാല വൈദ്യുതിമുടക്കം പതിവായതോടെ കെഎസ്ഇബി ഓഫീസുകള്‍ ജനങ്ങള്‍ കൈയ്യേറുന്നതായി പരാതി. ജനങ്ങളുടെ കയ്യേറ്റം തടയാന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കെഎസ്ഇബി ജീവനക്കാര്‍. ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ആലുവ വെസ്റ്റ് സെക്ഷന്റെ നേതൃത്വത്തിലാണ് പോലീസിന് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വൈദ്യുതി തടസ്സപ്പെട്ടതോടെ ആളുകള്‍ പുലര്‍ച്ചെ സെക്ഷനിലെത്തി പ്രതിഷേധിച്ചിരുന്നു.
 
സെക്ഷന്‍ ഓഫീസിലും വൈദ്യുതി ഇല്ലാതെ വന്നതോടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് ജനം പ്രതിഷേധിച്ചത്. വൈദ്യുതി ഉപഭോഗം കൂടിയതിനാല്‍ രാത്രികാല നിയന്ത്രണമുണ്ടെന്നും 11 കെ വി ഫീഡറില്‍ ലോഡ് ക്രമാതീതമായി കൂടുമ്പോള്‍ തനിയെ ട്രിപ്പായി വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നും പരാതിയില്‍ കെഎസ്ഇബി പറയുന്നു. ഓഫീസിലെത്തി ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്യുന്ന സാഹചര്യമാനെന്നും സംരക്ഷണം വേണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ