അനുബന്ധ വാര്‍ത്തകള്‍
- തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ: തട്ടി: ഒരാൾ അറസ്റ്റിൽ
- ആത്മഹത്യാ ശ്രമം : ദമ്പതികൾ മരിച്ചു, കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ
- തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ: തട്ടി: ഒരാൾ അറസ്റ്റിൽ
- അന്നാണ് ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ ജീവനൊടുക്കിയത്, പ്രതിഷേധിക്കണ്ടെ, ഒരു ജനാധിപത്യ രാജ്യത്തല്ലെ നമ്മൾ ജീവിക്കുന്നത്?
- നോവൽ എഴുതുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടു, സർക്കാർ ജോലി രാജിവെച്ച് ഫ്രാൻസിസ് നൊറോണ
കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പ്: പിഞ്ചുകുഞ്ഞിന്റേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പില്‍ പിഞ്ചുകുഞ്ഞിന്റേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കോരപ്പുഴ പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ ആക്രമണം നടന്നതിന് പിന്നാലെ പേടിച്ച് പുറത്തുചാടിയവരാണ് മരണപ്പെട്ടത്. ഒരു സ്ത്രീയും കുഞ്ഞും മധ്യവയസ്കനും ആണ് മരിച്ചത്. മറ്റൊരു ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ എട്ടുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ രണ്ടുപേരുടെ നിലഗുരുതമാണ്. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.