അനുബന്ധ വാര്ത്തകള്
- വീട്ടിലിരുന്നു ജോലി : തട്ടിപ്പിൽ യുവതിക്ക് 178700 രൂപ നഷ്ടപ്പെട്ടു
- തൊഴിൽ തട്ടിപ്പ്: ഒന്നരലക്ഷം തട്ടിയെടുത്ത മധ്യവയസ്കൻ അറസ്റ്റിൽ
- വ്യാജ ഇൻസ്റ്റാഗ്രാം വഴി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ
- സ്ക്രാപ്പ്-ആക്രിസാധനങ്ങൾ നൽകാമെന്ന പേരിൽ മൂന്നര കോടി തട്ടിയ ദമ്പതികൾ പിടിയിൽ
- സ്പീഡ് പോസ്റ്റിന്റെ പേരിലും തട്ടിപ്പ് : സർക്കാർ ഉദ്യോഗസ്ഥന്റെ 99500 രൂപാ നഷ്ടപ്പെട്ടു
സൈബർ തട്ടിപ്പിലൂടെ പത്ത് ലക്ഷം കവർന്ന യുവാവ് അറസ്റ്റിൽ
കോഴിക്കോട്: സൈബർ തട്ടിപ്പിലൂടെ പത്ത് ലക്ഷം രൂപ കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവായൂർ പിട്ടുപ്പീടിക കുരുടൻ കുളമ്പിൽ സായ് ദാസ് എന്ന മുപ്പത്തിനാലുകാരനെയാണ് പോലീസ് പിടികൂടിയത്.
വീട്ടിലിരുന്നു തന്നെ ഗൂഗിൾ മാപ്പ് റിവ്യൂ റേറ്റിങ് ചെയ്തു വരുമാനം ഉണ്ടാക്കാം എന്ന വാട്സാപ്പ് സന്ദേശം യുവതിക്ക് അയച്ചായിരുന്നു തട്ടിപ്പ്. എന്നാൽ സന്ദേശം വിശ്വസിച്ചു യുവതി സായ് ദാസ് പറഞ്ഞ പ്രകാരം ചെയ്തതോടെയാണ് കുഴപ്പത്തിലായത്. തട്ടിപ്പു സംഘത്തിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നയാളാണ് സായ് ദാസ് എന്ന് പോലീസ് വെളിപ്പെടുത്തി. വ്യാജ വ്യാപാര സ്ഥാപനത്തിന്റെ മറവിൽ വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുറക്കുകയും ഇത്തരത്തിൽ ലഭിക്കുന്ന പണം തട്ടിപ്പു സംഘത്തിന് നൽകി കമ്മീഷൻ വാങ്ങുന്നതുമായിരുന്നു ഇയാളുടെ രീതി.
ഇതിനായി ഇയാൾ തുറന്ന രണ്ടു അക്കൗണ്ടുകളിൽ മാത്രം ഏതാനും ദിവസത്തിനകം മൂന്നര കോടി രൂപയോളം ക്രയവിക്രയം നടന്നതായി പോലീസ് അറിയിച്ചു. പരാതിയെ തുടർന്ന് പാലക്കാട്ട് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശത്തിൽ ഡി.വൈ.എസ്.പി ടി.ആർ.രാജേഷ്, സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ പി.ഡി.അനൂപ് മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.