1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

വില്ലേജ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ

Suicide
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കടമ്പനാട് വില്ലേജ് ഓഫീസറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ പയ്യനല്ലൂർ ഇളംപള്ളിൽ കൊച്ചുതുണ്ടിൽ കുഞ്ഞുകുഞ്ഞിന്റെ മകൻ മനോജ് എന്ന 42 കാരനാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് മനോജിനെ താമസസ്ഥലത്തെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ സമീപത്തെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ കൂട്ടിക്കൊണ്ടുവന്നു പരിശോധിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മനോജിന്റെ ഭാര്യ ശൂരനാട് എൽ.പി.സ്‌കൂൾ അധ്യാപികയാണ്. ഇവർ സ്‌കൂളിലേക്ക് പോയ ശേഷമായിരുന്നു മനോജ് ജീവനൊടുക്കിയത്.

ജോലി സംബന്ധിച്ച സമ്മർദ്ദമാണ്  ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.  ഭാര്യ, മകൾ, ഭാര്യാ പിതാവ്, അനിയത്തി എന്നിവരായിരുന്നു മനോജിനൊപ്പം താമസിച്ചിരുന്നത്.   അടുത്തിടെയാണ് മനോജ് ആറന്മുള വില്ലേജ് ഓഫീസിൽ നിന്ന് കടമ്പനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറി വന്നത്.

എന്നാൽ മനോജ് മരണക്കുറിപ്പ് എഴുതി വച്ച ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നും ഇതിൽ ചില വ്യക്തികൾക്കെതിരെ പരാമർശം ഉണ്ടെന്നും പോലീസ് ഇത് പരിഗണിക്കുന്നില്ല എന്നും ആരോപണം ഉയർന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സൈബർ തട്ടിപ്പിലൂടെ പത്ത് ലക്ഷം കവർന്ന യുവാവ് അറസ്റ്റിൽ