1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

റിസർവ് ബാങ്കിലേക്ക് ബാങ്കിൽ നിന്നയച്ച നോട്ടുകളിൽ കള്ളനോട്ടുകളും

Fake-Note
കോഴിക്കോട്: റിസർവ് ബാങ്കിലേക്ക് ബാങ്കിൽ നിന്നയച്ച നോട്ടുകളിൽ കള്ളനോട്ടുകളും കണ്ടെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട് ശാഖയിൽ നിന്ന് തിരുവനന്തപുരത്തെ റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിലായിരുന്നു കള്ളനോട്ടുകൾ ഉൾപ്പെട്ടത് കണ്ടെത്തിയത്.

ജനുവരി ആദ്യവാരം അയച്ച നോട്ടുകളിലായിരുന്നു കള്ളനോട്ടുകൾ കണ്ടെത്തിയത്. അഞ്ഞൂറ് രൂപയുടെ ഒമ്പത് കള്ള നോട്ടുകളും രണ്ടായിരം രൂപയുടെ രണ്ടു കള്ള നോട്ടുകളുമാണ് ഉണ്ടായിരുന്നത്. വ്യാജ നോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് റിസർവ് ബാങ്ക് നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തു.

കേസ് കോഴിക്കോട് പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറും എന്നാണ് സൂചന.
അടുത്ത ലേഖനം
ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും മത്സരിക്കും