പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ അറ്റാദായം 16,884 കോടി രൂപ; 178 ശതമാനത്തിന്റെ വളര്‍ച്ച

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (16:50 IST)
പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ അറ്റാദായം 16,884 കോടി രൂപയായി. 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ സാമ്പത്തിക പാദത്തിന്റെ ഫലം പുറത്തുവന്നപ്പോഴാണ് ആകര്‍ഷകമായ വളര്‍ച്ച എസ് ബിഐ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഏകദേശം 178 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തിലെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്‌ബോഴാണ് ഈ കുതിപ്പ്. പ്രവര്‍ത്തനലാഭത്തില്‍ 98.37 ശതമാനം വളര്‍ച്ചയുണ്ട്. ഏകദേശം 25,297 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഈ ലംഭം വെറും 12,753 കോടി മാത്രമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :