അഭിറാം മനോഹർ|
Last Modified വെള്ളി, 28 ജൂലൈ 2023 (19:48 IST)
കുടുംബശ്രീ മിഷനുമായി സഹകരിച്ച് കേരളത്തിലെ തെരുവ് കച്ചവടക്കാര്‍ക്ക് വായ്പാ മേളയുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ് ബി ഐ. സ്വനിധി വായ്പാമേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്താണ് നടന്നത്. കൊവിഡ് അനുബന്ധ ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ഏര്‍പ്പെടുത്തിയതാണ് പി എം സ്വനിധി.
ആദ്യഘട്ടത്തില്‍ 10,000 രൂപയും രണ്ടാം ഘട്ടത്തില്‍ 20,000 രൂപയും മൂന്നാം ഘട്ടത്തില്‍ 50,000 രൂപയുമായി ആകെ 80,000 രൂപയാണ് വായ്പയായി അനുവദിക്കുക. വായ്പയ്ക്ക് 7 ശതമാനം പലിശ സബ്‌സിഡിയും ലഭ്യമാണ്. ഓരോ ഘട്ടത്തിലും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നവര്‍ക്ക് അടുത്തഘട്ട വായ്പ ലഭ്യമാകും. ആധാര്‍ കാര്‍ഡ്,ഫോട്ടോ, തെരുവ് കച്ചവടക്കാരാണെന്ന് തെളിയിക്കുന്ന നഗരസഭ സര്‍ട്ടിഫിക്കറ്റ് എന്നിവ മാത്രമാണ് വായ്പയ്ക്കായി നല്‍കേണ്ടത്. ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.