ബിരുദമുണ്ടോ? എസ്ബിഐയിൽ ജോലി നേടാം, 2000 ഒഴിവുകൾ തുടക്ക ശമ്പളം 41,000ന് മുകളിൽ

അഭിറാം മനോഹർ|
ബിരുദധാരികള്‍ക്ക് തൊഴിലവസരമൊരുക്കി ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ. പ്രൊബേഷണല്‍ ഓഫെസര്‍ തസ്തികയിലേക്ക് 2,000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് ജോലിയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 2023 നവംബറിലായിരിക്കും സെലക്ഷന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷകള്‍ നടക്കുക.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ കേന്ദ്ര ഗവഃ അംഗീകരിച്ച തത്തുല്യയോഗ്യത.

ബിരുദകോഴ്‌സിന്റെ അവസാന വര്‍ഷ/ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

അഭിമുഖത്തിന് തിരെഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഡിസംബര്‍ 31നോ അതിന് മുന്‍പോ ബിരുദ പരീക്ഷ പാസയതിന്റെ തെളിവ് ഹാജരാക്കണം.

തെരെഞ്ഞെടുക്കപ്പെടുന്നവര്‍ 2 ലക്ഷം രൂപയുടെ സര്‍വീസ് ബോണ്ട് സമരിപ്പിക്കണം.

വയസ്: അപേക്ഷകന്‍ 02-04-1993നും 01-04-2002നും ഇടയില്‍ ജനിച്ചവരാകണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒബിസിക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷ ഇളവും വിമുക്ത ഭടന്മാര്‍ക്ക് ഒരു വര്‍ഷത്തെ ഇളവും ലഭിക്കും.

ശമ്പളം: തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,000 മുതല്‍ 63,840 രൂപ വരെ ശമ്പളം ലഭിക്കും. തുടക്കത്തില്‍ 4 ഇന്‍ക്രിമെന്റുള്‍പ്പടെ 41,960 രൂപയായിരിക്കും അടിസ്ഥാന ശമ്പളം

അപേക്ഷാ ഫീസ്: ജനറല്‍/ ഇ ഡബ്യു എസ്/ ഒബിസി വിഭാഗത്തിന് 750 രൂപ
എസ് സി/ എസ് ടീ/ പി ഡബ്യു ബി സി വിഭാഗക്കാര്‍ക്ക് ഫീസില്ല

അപേക്ഷകള്‍ sbi.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കുക. അപേക്ഷാ ഫീസ് സമർപ്പിക്കേണ്ട അവസാന തീയ്യതി സെപ്റ്റംബർ 27 ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :