അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് അമിതവേഗത്തില്‍ എത്തിയ ലോറി സ്കൂട്ടറില്‍ ഇടിച്ച് കെഎസ്ഇബി ജീവനക്കാരന് മരിച്ചു
- പാലക്കാട് വീടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി
- കോഴിക്കോട് തെരുവുനായ കുറുകെ ചാടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് പരിക്ക്
- തൊടുപുഴ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികളെ കാണാതായി
- കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ പണിമുടക്കിനിടെ വ്യാപക ആക്രമണം; 35 ഓട്ടോറിക്ഷകള്‍ ആക്രമിക്കപ്പെട്ടു
കോഴിക്കോട് മുക്കം എന്‍ഐറ്റിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കോഴിക്കോട് മുക്കം എന്‍ഐറ്റിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സിവില്‍ എഞ്ചിനീയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷ്യന്‍ അജയകുമാറും ഭാര്യ ലിനിയുമാണ് മരിച്ചത്. ഇവരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. മണ്ണെണ്ണ ഒഴിച്ചാണ് അജയകുമാര്‍ ആത്മഹത്യ ചെയ്തത്.
അതേസമയം പൊള്ളലേറ്റ ഇവരുടെ എട്ടാം ക്ലാസുകാരനായ മകന്‍ ചികിത്സയിലാണ്. ഇവര്‍ താമസിച്ചിരുന്ന കോട്ടേഴ്‌സില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധിച്ച് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.