പാലക്കാട് അമിതവേഗത്തില്‍ എത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (20:45 IST)
പാലക്കാട് അമിതവേഗത്തില്‍ എത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷിബു രാജാണ് മരിച്ചത്. നിലമ്പൂര്‍ സംസ്ഥാനപാതയില്‍ മട്ടായ ഇറക്കത്തിലാണ് അപകടമുണ്ടായത്. കെഎസ്ഇബി പടിഞ്ഞാറങ്ങാടി ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനാണ് ഷിബുരാജ്. പട്ടാമ്പിയില്‍ നിന്നും പടിഞ്ഞാറങ്ങാടിയിലേക്ക് വരുകയായിരുന്ന ഷിബുരാജിന്റെ വാഹനത്തിന് പിന്നില്‍ അമിതവേഗത്തില്‍ എത്തിയ ലോറി ഇരിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :