1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

പ്രതിശ്രുത വരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

Kottayam
പ്രതിശ്രുത വരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കോട്ടയം മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാണ് മരിച്ചത്. കോട്ടയം വാഴൂര്‍ റോഡില്‍ വച്ചായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ റോഡില്‍ നിന്ന് തെന്നിമാറുകയായിരുന്നു. 
 
യുവാവ് രക്ഷപ്പെട്ടെങ്കിലും യുവതി ബസിനടിയില്‍പെടുകയായിരുന്നു. യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലാണ്.
അടുത്ത ലേഖനം
സൗജന്യ ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി