പരാതിയില്‍ ഉറച്ചുനിന്ന് ജീവനക്കാരി; സസ്‌പെന്‍ഷന്‍ ഡിസ്മിസല്‍ ആയി, മാതൃഭൂമിയില്‍ ഇനി വേണുവില്ല, ഒതുക്കിതീര്‍ക്കാനുള്ള ശ്രമങ്ങളും പാളി

രേണുക വേണു| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (07:41 IST)

സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനു മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകനും ചാനലിന്റെ ഡെപ്യൂട്ടി എഡിറ്ററുമായ വേണു ബാലകൃഷ്ണനെ പുറത്താക്കി. ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് നേരത്തെ വേണുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ചാനലിന് ബോധ്യമായി. പരാതിക്കാരി തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുക കൂടി ചെയ്തതോടെ സസ്‌പെന്‍ഷന്‍ ഡിസ്മിസല്‍ ആയി. നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. പരാതി ഒതുക്കിതീര്‍ക്കാന്‍ വേണു ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, പരാതിക്കാരി വഴങ്ങിയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :