തിരുവനന്തപുരത്ത് വാഹനപരിശോധനയില്‍ 12കിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (20:48 IST)
തിരുവനന്തപുരത്ത് വാഹനപരിശോധനയില്‍ 12കിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം പാച്ചല്ലൂര്‍ പനവിള വീട്ടില്‍ റിയാസ് (24), പള്ളിനട വീട്ടില്‍ രാഹുല്‍(24) എന്നിവരാണ് പിടിയിലായത്. മുന്‍പും ഇവര്‍ കഞ്ചാവുകേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.

കിലോക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവര്‍ നാല്‍പതിനായിരം രൂപയ്ക്കാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. ഇവരില്‍ നിന്ന് പ്രധാന കഞ്ചാവ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :