അനുബന്ധ വാര്‍ത്തകള്‍
- ആറില്‍ നാലുപേരെയും കൊന്നത് സയനൈഡ് ഉപയോഗിച്ച്; അന്നമ്മയ്ക്ക് കീടനാശിനി; രണ്ടുപേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു; കൂസലില്ലാതെ ജോളിയുടെ മൊഴി
- പ്രണയം നടിച്ച് വലയിലാക്കും, താലികെട്ടി ആദ്യരാത്രിക്ക് ശേഷം ‘ഗുളിക’ നൽകി കൊല്ലും; സയനൈഡ് മോഹനൻ കൊന്നത് 20 യുവതികളെ
- വീട്ടിൽ വരുന്നത് വല്ലപ്പോഴും, ഷാജുവിനെ കെട്ടണമെന്ന് ആവശ്യപ്പെട്ടത് ജോളി; നിർവികാരതയോടെ അമ്മ ത്രേസ്യ
- ജോളിക്ക് മാനസിക പ്രശ്നമുണ്ടെന്ന് അഭിഭാഷകൻ, ഇത് പ്രതീക്ഷിച്ചതാണെന്ന് സോഷ്യൽ മീഡിയ
- വഴിവിട്ട ബന്ധങ്ങൾ വിലക്കി, റോയിയെ കൊലപ്പെടുത്തിയതിന് ജോളി പറഞ്ഞ കാരണങ്ങൾ ഇങ്ങനെ
'എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും, ആ സമയങ്ങളിൽ എന്തു ചെയ്യുമെന്ന് പറയാനാകില്ലെന്ന് ജോളി
താമരശ്ശേരിയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ജീപ്പില്‍ വെച്ചാണ് ഇവര്‍ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.
എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും, ആ സമയങ്ങളില്‍ ഞാന്‍ എന്താണ് ചെയ്യുകയെന്ന് പറയാനാകില്ലെന്നും കൂടത്തായി പരമ്പര കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫ്. താമരശ്ശേരിയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ജീപ്പില്‍ വെച്ചാണ് ഇവര്‍ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. വനിതാ പൊലീസുകാര്‍ക്കിടയില്‍ തല കുമ്പിട്ടിരുന്ന് നിര്‍വികാരതയോടെ ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു.
അതേസമയം നാലുപേരെ കൊലപ്പെടുത്തിയത് സയനേഡ് നല്‍കിയാണെന്ന് ജോളി മൊഴി നല്കി. അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയാണ്. സിലിയുടെ മകള്‍ക്ക് സയനേഡ് നല്‍കിയത് ഓര്‍മ്മയില്ലെന്നും ജോളി പറഞ്ഞു. കയ്യില്‍ ശേഷിച്ച സയനേഡ് കളഞ്ഞെന്നും സൂക്ഷിച്ചിട്ടില്ലെന്നുമാണ് ഇവരുടെ മൊഴി. ന്നൊല്‍ ഇത് പൂര്‍ണമായി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ജോളിയെ കോടതി 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. 4 കാരണങ്ങളാലാണ് ആദ്യ ഭര്‍ത്താവ് റോയിയെ ജോളി കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം പറയുന്നു.