ജോളിക്ക് മാനസിക പ്രശ്നമുണ്ടെന്ന് അഭിഭാഷകൻ, ഇത് പ്രതീക്ഷിച്ചതാണെന്ന് സോഷ്യൽ മീഡിയ

എസ് ഹർഷ| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2019 (16:15 IST)
കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ. കഴിഞ്ഞ ദിവസം ജോളിയെ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ മാനസിക പ്രശ്‌നങ്ങളെ ഉന്നയിച്ച് കേസിന് ഗൗരവ സ്വഭാവം കൊണ്ടുവരാനാണ് ശ്രമമെന്നാണ് സൂചന.

അതേസമയം ജോളി അടക്കമുള്ളവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജോളിക്ക് വേണ്ടി അഡ്വ ആളൂര്‍ തന്നെ നേരിട്ടെത്തുമെന്നാണ് സൂചന. ഇന്ന് ജോളിക്ക് വേണ്ടി ആളൂര്‍ ഹാജരായിട്ടില്ല. ജോളിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിതീർക്കാനാണ് ശ്രമമെന്നാണ് ഇപ്പോഴുയരുന്ന ആരോപണം. സോഷ്യൽ മീഡിയകളിൽ ഇതിനോടകം ഈ വിഷയം ചർച്ചയായി കഴിഞ്ഞു.

അഡ്വ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകനാണ് ജോളിക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് കോടതിയെ അറിയിച്ചത്. കേസില്‍ പിടിവള്ളിയായി മാറുമോ ഇതെന്ന് സൂചനയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :