വഴിവിട്ട ബന്ധങ്ങൾ വിലക്കി, റോയിയെ കൊലപ്പെടുത്തിയതിന് ജോളി പറഞ്ഞ കാരണങ്ങൾ ഇങ്ങനെ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2019 (15:13 IST)
കൂടത്തായിയിലെ കൊലപാതക പരമ്പരകളുടെ രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഭർത്താവിനെ ഉൾപ്പടെ ആറുപേരെയാണ് പല ലക്ഷ്യങ്ങൾ മുന്നിൽകണ്ട് കൊലപ്പെടുത്തിയത്. ഭർത്താവ് റോയിയുടെ മൃതദേഹത്തിൽ സയനൈഡീന്റെ അംശം കണ്ടെത്തിയതോടെയാണ് ജോളിക്കെതിരെയുള്ള സംശയങ്ങൾ ബലപ്പെടുന്നത്.


ഭർത്താവ് റോയിൽ കൊലപ്പെടുത്തിയതിന് ജോളി പറഞ്ഞ കാരണങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് നാലുകാരണങ്ങൾ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ റോയി ചോദ്യം ചെയ്തതാണ് പ്രധാന കാരണമായി പൊലീസ് വ്യക്തമാക്കുന്നത്.

റോയിയുടേ അമിതമായ മദ്യപാന ശീലവും, അന്ധ വിശ്വാസവും, സ്ഥിര വരുമാനമുള്ള ആളെ വിവാഹം കഴിക്കാനുള്ള ആഗ്രവും കൊലപാതകത്തിലേക്ക് നയിച്ച കാണങ്ങളായി കസ്റ്റഡി റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു. ജോളി ഉൾപ്പടെയുള്ള മൂന്ന് പ്രതികളെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :