1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Koodathayi Mass Murder Case Updates

ജോളി എൻ ഐ ടിയിലെ പ്രൊഫസറല്ലെന്ന് നേരത്തേ തന്നെ അറിയാമായിരുന്നു; പള്ളി വികാരിയുടെ വെളിപ്പെടുത്തൽ

എൻ ഐ ടി
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലാ‍യ മുഖ്യപ്രതി ജോളിക്ക് എന്‍ഐടിയിൽ ജോലി ഇല്ല എന്ന കാര്യം നേരത്തേ അറിയാമായിരുന്നുവെന്ന് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ ജോസഫ്. ജോളിക്ക് പള്ളിയുമായി നല്ല ബന്ധമായിരുന്നുവെന്ന വാർത്തകളെല്ലാം വ്യാജമാണെന്നും വികാരി വെളിപ്പെടുത്തി. 
 
പള്ളിയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന വിശ്വാസി എന്നതില്‍ കവിഞ്ഞ് പ്രാധാന്യമുള്ള തസ്തികകളിലൊന്നും ജോളി ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ പള്ളിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
 
എന്‍.ഐ.ടിയില്‍ അദ്ധ്യാപികയാണെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. രണ്ട് വര്‍ഷത്തോളമായി ഇടവകയിലെ മുഴുവന്‍ പേര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു. മതപാഠം പഠിപ്പിക്കാന്‍ പോലും അവരുണ്ടായിരുന്നില്ല. പള്ളിയിലെ വനിതാ കമ്മിറ്റിയിലോ മറ്റോ ഞാനില്ലാതിരുന്ന കാലത്ത് അവര്‍ ഭാരവാഹിയായിട്ടുണ്ടോ എന്നറിയില്ല. അതല്ലാതെ കൂടുതല്‍ പ്രാധാന്യമുള്ള ഒരു സ്ഥാനവും അവര്‍ വഹിച്ചിരുന്നില്ല,’ വികാരി വ്യക്തമാക്കി. 
അടുത്ത ലേഖനം
കശ്മീരിൽ ഏർപ്പെടുത്തിയ വിലക്ക് നീങ്ങുന്നു; വ്യാഴാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാം