'ജോളി തന്നെ കുരുക്കാൻ ശ്രമിക്കുന്നു, അന്ത്യചുംബന ചിത്രത്തിൽ അസ്വാഭാവികത ഇല്ല; ഷാജു പറയുന്നു

ഇതിനിടെ ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രം പുറത്തുവന്നത്.

റെയ്നാ തോമസ്| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (08:00 IST)
കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് സക്കറിയ എന്നിവരിലേക്കും സംശയം നീളുകയാണ്.

ഇതിനിടെ ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രം പുറത്തുവന്നത്. സിലിക്കുള്ള അന്ത്യചുംബനം ജോളിക്കൊപ്പം നല്‍കിയത് യാദൃശ്ചികമായാണെന്നാണ് ഷാജു പറയുന്നത്. താൻ അന്ത്യചുംബനം നൽകാനെത്തിയപ്പോൾ ജോളി ഒപ്പമെത്തിയത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഈ ചിത്രം ഒഴിവാക്കണം ആൽബത്തിൽ നിന്ന് എന്ന് താൻ ആവശ്യപ്പെട്ടെന്നും ഷാജു പറഞ്ഞിരുന്നു.


സിലി ഇല്ലാതാക്കുന്നതിന് മുമ്പ് തന്നെ ജോളിയുമായി ഷാജു പ്രണയത്തിലായിരുന്നുവെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ചിത്രം. നേരത്തെ റഞ്ജിയും ഈ ആരോപണം ഉന്നയിച്ചിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :