അനുബന്ധ വാര്‍ത്തകള്‍
- എംബിബിഎസ് ബിരുദദാന ചടങ്ങിന് പിന്നാലെ പാമ്പു കടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
- ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പത്മകുമാറിന് അഞ്ചുകോടിയുടെ കടബാധ്യത; കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരുവര്‍ഷം മുന്‍പേ പദ്ധതിയിട്ടു
- സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു
- മാസ് കാട്ടാന്‍ ബൈക്ക് സ്റ്റണ്ട്, ബാലന്‍സ് തെറ്റി ഒടുവില്‍ മൂക്കും കുത്തി താഴെ, വീഡിയോ
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെച്ച കുറ്റത്തിന് ഐപിസി 346, തട്ടി കൊണ്ടു പോയ കുറ്റത്തിന് ഐപിസി 361, 363 , മോചന ദ്രവ്യം ആവശ്യപ്പെട്ട കുറ്റത്തിന് 364 എ എന്നീ കുറ്റങ്ങളും പ്രതികള്‍ക്ക് എതിരെ ചുമത്തി. 370 (4) തട്ടിപ്പ് നടത്താന്‍ വേണ്ടിയുള്ള മനുഷ്യക്കടത്ത്, 323 ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തി.
അതേസമയം ഡിസംബര്‍ 15 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി അനിത കുമാരി മൂന്നാം പ്രതി അനുപമ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.