1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

എംബിബിഎസ് ബിരുദദാന ചടങ്ങിന് പിന്നാലെ പാമ്പു കടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

Thrissur
എംബിബിഎസ് ബിരുദദാന ചടങ്ങിന് പിന്നാലെ പാമ്പു കടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. തൃശ്ശൂര്‍ മണ്ണുത്തി നടത്തറ ആശിര്‍വാദില്‍ ബാലകൃഷ്ണന്‍-ലത ദമ്പതികളുടെ മകന്‍ അദിത് ബാലകൃഷ്ണനാണ് മരിച്ചത്. കര്‍ണാടകയിലെ തുമകുരുവിലുള്ള ശ്രീ സിദ്ധാര്‍ഥ മെഡിക്കല്‍ കോളജില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
 
താമസ സ്ഥലത്തെത്തിയശേഷം ബാത്ത് റൂമില്‍ കയറിയ അദിത് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ പാമ്പിന്‍ വിഷം കണ്ടെത്തുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍