1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു

Kannur
തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു. ആറളം സ്വദേശി പള്ളത്ത് കുഞ്ഞിരാമന്‍ (42) ആണ് മരിച്ചത്. പോക്സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു കുഞ്ഞിരാമന്‍.
 
ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് സെല്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സഹതവടുകാരാണ് കുഞ്ഞിരാമനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ വിവരം പോലീസുകാരെ അറിയിക്കുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 47 കാരന് 9 വർഷം തടവ് ശിക്ഷ