1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

പീഡനക്കേസ് പരാതിയിൽ ഒളിവിലായിരുന്ന കൗൺസിലർ പിടിയിലായി

Harassment
കൊല്ലം : ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്ന് ഒളിവിലായിരുന്ന കോൺഗ്രസ് കൗൺസിലർ ഒടുവിൽ പോലീസ് പിടിയിലായി. കോൺഗ്രസ് കൗൺസിലർ ആയ ആർ.എസ്.വിജയ് (30) ആണ് അറസ്റ്റിലായത്.

ഇയാളെ തിരുവനന്തപുരം വിമാന താവളത്തിൽ നിന്നാണ് പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് പോലീസ് പെരുമ്പുഴ വാർഡ് കൗൺസിലറായ വിജയ്‌ക്കെതിരെ കേസെടുത്തത്. ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അലൻ ഷുഹൈബ് ആശുപത്രിയിൽ തുടരുന്നു, ആത്മഹത്യാശ്രമത്തിന് കേസെടുത്ത് പോലീസ്