പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം : യുവാവിന് 45 വർഷത്തെ കഠിന തടവ്
വയനാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം ചെയ്ത യുവാവിനെ കോടതി 45 വർഷത്തെ കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബത്തേരി വാകേരി മൂടക്കൊല്ലി ചെട്ടിയാംതൊടി വീട്ടിൽ സക്കറിയ എന്ന 36 കാരനെ ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ നമ്പ്യാരാണ് ശിക്ഷിച്ചത്.
2021 ൽ നടന്ന സംഭവത്തിൽ ഇയാൾ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ഉപദ്രവിച്ചത്. പിഴ അടച്ചില്ലെങ്കിൽ 13 മാസം അധിക തടവ് അനുഭവിക്കണമെന്നാണ് കോടതി വിധി.
ബത്തേരി ഇൻസ്‌പെക്ടർ ആയിരുന്ന സുനിൽ പുളിക്കലാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഓമന വർഗീസാണ് ഹാജരായത്. പ്രതിയെ ജയിലിലേക്കയച്ചു.