ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ പീഡിപ്പിച്ച ഡ്രൈവർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 5 നവം‌ബര്‍ 2023 (16:26 IST)
തിരുവനന്തപുരം: യാത്രക്കാരിയെ ആളൊഴിഞ്ഞ സ്ഥലത്തു ഓട്ടോറിക്ഷയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ നിന്ന് മുട്ടത്തറയിൽ വീട്ടിലേക്ക് ഓട്ടോയിൽ പോയ മുപ്പത്തഞ്ചുകാരിയെയാണ് ഇയാൾ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.

ഇയാൾ പോക്സോ കേസ് ഉൾപ്പെടെ മറ്റു ഒമ്പതു കേസുകളിൽ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തെറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :