1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

വിവാഹ വാഗ്ദാനം നൽകി പീഡനം : നെടുമങ്ങാട് സ്വദേശി പിടിയിൽ

Harassment
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മുഹമ്മദ് ഷെബിനെയാണ് കോഴിക്കോട്ടെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സ്വദേശിനിയായ യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പിന്നീട് സൗഹൃദം നടിച്ചു ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു.

ഇതിനെ തുടർന്നാണ് യുവതി ഇയാൾക്കെതിരെ നടക്കാവ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് കേസുണ്ടെന്ന് കണ്ടെത്തിയ യുവാവ് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ നടക്കാവ് പോലീസ് തിരുവനന്തപുരത്തെത്തി സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടി.

നടക്കാവ് പോലീസ് ഇൻസ്‌പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അടുത്ത അധ്യയന വര്‍ഷം മുതല്‍ ബിരുദം നാലുവര്‍ഷം: അദ്ധ്യാപക പരിശീലന പരിപാടി ആരംഭിച്ചു