1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കല്യാണപ്പിറ്റേന്ന് നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍

Kollam
കല്യാണ പിറ്റേന്ന് നവ വധുവിനെ ഭര്‍ത്താവിന്റെ ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍. ഇടുക്കി അമലഗിരിയിലാണ് സംഭവം. കൊല്ലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം യദുകൃഷ്ണന്‍, പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അനീഷ് ഖാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 15 പേര്‍ക്കെതിരെയാണ് പരാതി. ഭര്‍ത്താവിന്റെ ബന്ധുവീട്ടില്‍ നിന്നും കല്യാണപ്പിറ്റേന്ന് പുലര്‍ച്ചെ ആണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
അടുത്ത ലേഖനം
Oommen Chandy: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു