അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് പേവിഷബാധയേറ്റ നായ നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചു
- കരിപ്പൂരില്‍ 33 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
- മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്കിയ സംഭവം: ഡോക്ടര്‍ക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കണ്ടെത്തല്‍
- അരിക്കൊമ്പൻ: ഊരുവിലക്കപ്പെട്ട ആൾ മരിച്ച നിലയിൽ
- മലപ്പുറം പൊന്നാനി സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയില്‍ എട്ട് മാസം ഗര്‍ഭിണിക്ക് രക്തം മാറി നല്കി
കൊച്ചി മുനമ്പത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി
കൊച്ചി മുനമ്പത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. വള്ളത്തില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആനന്ദന്, മണികണ്ഠന്, ബൈജു എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്. ഷാജി, ശരത്, മോഹനന്, രാജു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.