അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറം പൊന്നാനി സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയില്‍ എട്ട് മാസം ഗര്‍ഭിണിക്ക് രക്തം മാറി നല്കി
- വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്
- മലയാള സിനിമലോകത്തിന് അഭിമാനിക്കാം, ഒരു സന്തോഷവാര്‍ത്ത കൂടി വന്നിട്ടുണ്ട് !
- തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
- കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്
അരിക്കൊമ്പൻ: ഊരുവിലക്കപ്പെട്ട ആൾ മരിച്ച നിലയിൽ
ഇടുക്കി. ചിന്നക്കനാലിൽ നിന്ന് പുറത്തേക്കെത്തിച്ച അരിക്കൊമ്പൻ എന്ന കാട്ടാനയെ തിരികെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരിൽ ഊരു വിലക്ക് നേരിട്ട ആളെ മരിച്ച നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ ചെമ്പക മൊട്ട കടി സ്വദേശി ആനന്ദ് രാജ് എന്ന 40 കാരനാണ് മരിച്ചത്. ഇയാൾ താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. ആദിവാസി സമൂഹമാണ് ഇയാൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ അമിത മദ്യാനത്തിലായിരുന്നു. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മുതദേഹം ഇടുക്കി മെഡി.കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. ജ്യോതിയാണ് ഭാര്യ. മക്കളില്ല.
അടുത്ത ലേഖനം