സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത, ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍ക്ക് അവധി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2023 (08:22 IST)
സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ജില്ലയിലാണ് ഇപ്പോള്‍ മഴയുള്ളത്. വരുന്ന നാലുദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. 8,9 തിയതികളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത.

അതേസമയം കോട്ടയത്തും തിരുവനന്തപുരത്തും ചില സ്‌കൂളുകള്‍ക്ക് അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍ക്കാണ് അവധി. കേരളാ തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :