അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്
- തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
- കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്
- കോഴിക്കോട് കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
- പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കളുടെ മരണം: വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം
മലപ്പുറം പൊന്നാനി സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയില്‍ എട്ട് മാസം ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി
മലപ്പുറം പൊന്നാനി സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയില്‍ എട്ട് മാസം ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി. അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി പാലപ്പെട്ടി സ്വദേശിനിയായ 26കാരി കഴിഞ്ഞ തിങ്കളാഴ്ചയാണ് മാതൃ ശിശു ആശുപത്രിയില്‍ വിളര്‍ച്ചയ്ക്ക് ചികിത്സ തേടിയത്.
രക്തം നല്‍കിയപ്പോള്‍ വിറയല്‍ അനുഭവപ്പെടുകയായിരുന്നു. ഡോക്ടര്‍ എത്തി പരിശോധിച്ചപ്പോഴാണ് രക്തം മാറി നല്‍കിയെന്ന് മനസിലായത്. ഒ നെഗറ്റീവ് രക്തത്തിന് പകരം യുവതിക്ക് ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ള യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.