അനുബന്ധ വാര്‍ത്തകള്‍
- വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് മോദിയോട് പറഞ്ഞു : സുരേഷ് ഗോപി
- Kerala Rain Update: സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തിപ്പെടുന്നു, 4 ദിവസം കൂടി മഴ തുടർന്നേക്കും
- അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല : ഹൈക്കോടതി
- Kerala Rain : കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ : മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- മുന്‍ഗണനാ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 വരെ സമര്‍പ്പിക്കാം
കേരളത്തിലെ പ്രതിപക്ഷം തികഞ്ഞ പരാജയം: കെ.കെ.ശൈലജ
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥത വീഡിയോ സഹിതം പുറത്തുവരുന്നതാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്തിയിരിക്കുന്നതെന്നും ശൈലജ ടീച്ചർ
കേരളത്തിലെ പ്രതിപക്ഷത്തിനു ഭയവും ആത്മവിശ്വാസക്കുറവുമെന്ന് കെ.കെ.ശൈലജ ടീച്ചർ. നിയമസഭാ സമ്മേളനം അലങ്കോലമാക്കിയ പ്രതിപക്ഷത്തെ ശൈലജ ടീച്ചർ കണക്കിനു വിമർശിച്ചു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥത വീഡിയോ സഹിതം പുറത്തുവരുന്നതാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്തിയിരിക്കുന്നതെന്നും ശൈലജ ടീച്ചർ പറഞ്ഞു.
' കേരളത്തിലെ പ്രതിപക്ഷം തികഞ്ഞെ പരാജയമാണ്. ഭയവും ആത്മവിശ്വാസക്കുറവും കൊണ്ടാണ് അവർ സഭയിൽ ഇങ്ങനെ ചെയ്യുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരുമായുള്ള താരതമ്യം പലകാര്യങ്ങളിലും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അന്നത്തെ വീഡിയോ ക്ലിപ്പിങ്ങ്‌സുകൾ അടക്കം പുറത്തുവന്നിട്ടുണ്ട്. അതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. വീഡിയോയ്ക്കു നുണ പറയാൻ പറ്റില്ലല്ലോ,' ശൈലജ ടീച്ചർ പറഞ്ഞു.