അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും
- Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ
- Kerala Weather: മഴയൊന്ന് ഒതുങ്ങി, എങ്കിലും ശ്രദ്ധിക്കണം; ശക്തമായ പടിഞ്ഞാറന്‍ കാറ്റിനൊപ്പം ന്യൂനമര്‍ദ്ദവും
- Kerala Weather: ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; പെരുമഴ തോര്‍ന്നെങ്കിലും ശക്തമായ മഴ തുടരും, മത്സ്യബന്ധനത്തിനു വിലക്ക്
- Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും
Kerala Weather: മഴ വടക്കോട്ട്; കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala Weather: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. ഇടവിട്ട് കാറ്റോടു കൂടിയ മഴയ്ക്കാണ് സാധ്യത. അതിതീവ്ര മഴ മുന്നറിയിപ്പ് എവിടെയും ഇല്ല.
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന വടക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.