Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

Kerala Rains: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട്

Kerala rain alert today,Kerala red alert 5 districts,IMD red alert Kerala 2025,Kerala weather warning update,കേരളത്തിൽ കനത്ത മഴയുടെ മുന്നറിയിപ്പ്,അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്,കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ,കേരളം റെഡ് അലേർട്ട് വാര്‍ത്ത,മഴക്കാല മുന്നറിയി
AI Generated
Thiruvananthapuram| രേണുക വേണു| Last Modified ചൊവ്വ, 17 ജൂണ്‍ 2025 (08:09 IST)

Kerala Weather: സംസ്ഥാനത്ത് മഴയുടെ തീവ്രതയില്‍ നേരിയ കുറവ്. ഇന്ന് അതിതീവ്ര മുന്നറിയിപ്പ് ഇല്ല. അതേസമയം വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.

ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കുക.

തെക്കന്‍ ഗുജറാത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. മറ്റൊരു ചക്രവാതചുഴി വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി
തുടരുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തിനു മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60
കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :