Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത

Rain, Wind, Kerala Weather, Heavy Wind with Rain in Kerala, Wind Alert in kerala, ശക്തമായ കാറ്റിനു സാധ്യത, കാറ്റും മഴയും, ശക്തമായ കാറ്റ് ജാഗ്രതാ നിര്‍ദേശങ്ങള്‍
Kerala Weather
Thiruvananthapuram| രേണുക വേണു| Last Modified ഞായര്‍, 22 ജൂണ്‍ 2025 (08:56 IST)

Kerala Weather: തെക്ക് പടിഞ്ഞാറന്‍ ബിഹാറിനു മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു

കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത. ജൂണ്‍ 22 മുതല്‍ 27 വരെയുള്ള തിയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :