അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: മഴയൊന്ന് ഒതുങ്ങി, എങ്കിലും ശ്രദ്ധിക്കണം; ശക്തമായ പടിഞ്ഞാറന്‍ കാറ്റിനൊപ്പം ന്യൂനമര്‍ദ്ദവും
- Thrissur News: പീച്ചി ഡാം നാളെ തുറക്കും; ഈ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക
- Kerala Rain: വടക്കൻ കേരള തീരം മുതൽ വടക്ക് കൊങ്കൺ തീരം വരെ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് മഴ തുടരും, അലർട്ടുകൾ ഇങ്ങനെ
- Kerala Weather: ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; പെരുമഴ തോര്‍ന്നെങ്കിലും ശക്തമായ മഴ തുടരും, മത്സ്യബന്ധനത്തിനു വിലക്ക്
- ശക്തമായ കാറ്റിനു സാധ്യത; ജാഗ്രതാ നിര്‍ദേശം
Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ
നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Kerala Weather: ഇന്ന് സംസ്ഥാനത്ത് മഴ മാറിനില്‍ക്കും. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പില്ല. എന്നാല്‍ നാളെ മുതല്‍ (ജൂണ്‍ 22) സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ജൂണ്‍ 22 ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.
ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത. ജൂണ്‍ 22 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.