Kerala Weather: ഇന്ന് ഉഷ്ണതരംഗത്തിനു സാധ്യതയുള്ള ജില്ലകൾ
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക
Kerala Weather: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. വേനൽമഴ വൈകുന്നതിനാൽ പല ജില്ലകളിലും ഉയർന്ന താപനില തുടരുകയാണ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യത.
ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C, തൃശൂർ, കോട്ടയം ജില്ലകളിൽ 38 °C വരെയും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാനും സാധ്യതയുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. സൂര്യതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുകയും ശരീരം തണുപ്പിക്കുന്ന പഴവർഗങ്ങൾ കഴിക്കുകയും വേണം.
