1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala electricity demand record 2026 KSEB power purchase

കടുത്ത ചൂടില്‍ കേരളത്തിന്റെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍ 250 മെഗാവാട്ട് വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി

കടുത്ത വേനല്‍ ചൂടില്‍ കേരളത്തിന്റെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് പിന്നിട്ടതോടെ 250 മെഗാവാട്ട് വാങ്ങാനുള്ള അനുമതി തേടി കെഎസ്ഇബി.

KSEB
തിരുവനന്തപുരം: കടുത്ത വേനല്‍ ചൂടില്‍ കേരളത്തിന്റെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് പിന്നിട്ടതോടെ 250 മെഗാവാട്ട് വാങ്ങാനുള്ള അനുമതി തേടി കെഎസ്ഇബി. കടുത്ത വേനലില്‍ സംസ്ഥാനത്തിന്റെ ദൈനംദിന വൈദ്യുതി ഉപഭോഗം 112.52 ദശലക്ഷം യൂണിറ്റ് ആയി ഉയര്‍ന്നിട്ടുണ്ട്. വൈകുന്നേരത്തെ പീക്ക് ടൈം ഡിമാന്‍ഡ് 6013 മെഗാവാട്ടായി ഉയരുകയും ചെയ്തു. സര്‍വകാല റെക്കോര്‍ഡിലേക്ക് വൈദ്യുത ഉപഭോഗം ഉയര്‍ന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം ഉറപ്പാക്കാന്‍ യൂണിറ്റിന് 10 രൂപ വരെ വിലയുള്ള വൈദ്യുതി വാങ്ങാന്‍ അനുവദിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
 
KSEB-യുടെ ജലവൈദ്യുത നിലയങ്ങള്‍ ഇതിനകം തന്നെ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുകയാണ്. ജലസംഭരണികള്‍ ഇപ്പോള്‍ 37 ശതമാനം മാത്രമേ നിറഞ്ഞിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 44 ശതമാനമായിരുന്നു. ജലവൈദ്യുതി, കാറ്റ്, സൗരോര്‍ജ്ജ സ്രോതസ്സുകള്‍ ഉള്‍ക്കൊള്ളിച്ചാല്‍ പോലും കേരളത്തിന്റെ ദൈനംദിന ആവശ്യകതയുടെ 25 ശതമാനത്തില്‍ കൂടുതല്‍ ഉല്‍പ്പാദിക്കാന്‍ ആകില്ല എന്ന അവസ്ഥയാണ്. വര്‍ധിച്ച ചൂടുകാരണം ഉയര്‍ന്ന വൈദ്യുത ഉപഭോഗം മെയ് 15 വരെ ഉയര്‍ന്നുനില്‍ക്കുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. ഏപ്രില്‍ പകുതി മുതല്‍ മെയ് പകുതി വരെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി അനുമതി തേടിയത്.
 
മുന്‍വര്‍ഷങ്ങളില്‍ കടുത്ത വേനലിനെ തുടര്‍ന്ന് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് 10 രൂപയ്ക്ക് വരെ കെഎസ്ഇബി വൈദ്യുതി വാങ്ങിയിരുന്നു. ശരാശരി 7.35 രൂപ വരെയുള്ള വൈദ്യുതി വാങ്ങാനാണ് ഇപ്പൊള്‍ അനുമതിയുള്ളത്. അടിയന്തിര സാഹചര്യത്തില്‍ ആവശ്യപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ 30 ദിവസം വരെ വൈദ്യുതി വാങ്ങാനുള്ള ടേം എഹഡ് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാന്‍ അനുവദിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും, മുന്നറിയിപ്പ് നൽകി ഇറാൻ, എണ്ണവിപണിയിൽ വീണ്ടും ആശങ്ക