അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക് കൊവിഡ്, 7032 പേർക്ക് രോഗമുക്തി
- മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാൻ കഴിഞ്ഞു, വിമർശനങ്ങൾക്കെതിരെ കെകെ ശൈലജ
- എട്ടാം ക്ലാസ് വരെയുള്ള എല്ലാവരെയും ജയിപ്പിക്കാൻ സാധ്യത: പ്ലസ് വണ്ണിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്
- വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു
- എസ്എസ്എൽസി പരീക്ഷ മാർച്ച് 17 മുതൽ 30 വരെ, വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
സംസ്ഥാനത്ത് ഇന്നലെ കോവിഡ് വാക്സിന് സ്വീകരിച്ചത് 22,852 ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,852 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 310 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന് കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (45) വാക്സിനേഷന് കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 26, എറണാകുളം 35, കണ്ണൂര്‍ 26, കാസര്‍ഗോഡ് 6, കൊല്ലം 10, കോട്ടയം 18, കോഴിക്കോട് 30, മലപ്പുറം 29, പാലക്കാട് 21, പത്തനംതിട്ട 29, തിരുവനന്തപുരം 45, തൃശൂര്‍ 30, വയനാട് 5 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3359) വാക്സിന് സ്വീകരിച്ചത്. ആലപ്പുഴ 1475, എറണാകുളം 3359, കണ്ണൂര്‍ 1955, കാസര്‍ഗോഡ് 310, കൊല്ലം 834, കോട്ടയം 1586, കോഴിക്കോട് 2490, മലപ്പുറം 1809, പാലക്കാട് 1775, പത്തനംതിട്ട 1526, തിരുവനന്തപുരം 2985, തൃശൂര്‍ 2325, വയനാട് 423 എന്നിങ്ങനെയാണ് ഇന്ന് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,59,325 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിച്ചത്.