അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 13,083 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,07,33,131
- ഒൻപതാംക്ലാസ് വരെ എല്ലാവരെയും ജയിപ്പിച്ചേയ്ക്കും: പ്ലസ് വണ്ണിന്റെ കാര്യത്തിൽ പിന്നീട് തീരുമാനം
- തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4506 ആയി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 414 പേര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 48 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കൊവിഡ്, 22 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66
എസ്എസ്എൽസി പരീക്ഷ മാർച്ച് 17 മുതൽ 30 വരെ, വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
2021 മാർച്ചിലെ എസ്എസ്എൽസി പൊതുപരീക്ഷയുടെയും മോഡൽ പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് പുതുക്കിയ പരീക്ഷാ തിയതികൾ. മാർച്ച് 1 മുതൽ 5 വരെയായിരിക്കും മോഡൽ പരീക്ഷകൾ നടക്കുക.
എസ്എസ്എൽസി പരീക്ഷയ്ക്കു ഫിസിക്സ്, സോഷ്യൽ സയൻസ്, ഒന്നാം ഭാഷ പാർട്ട് 2 (മലയാളം / മറ്റു ഭാഷകൾ), ബയോളജി എന്നീ വിഷയങ്ങളുടെ തീയതിയിൽ മാറ്റം വന്നിട്ടുണ്ട്.22നു നടത്താനിരുന്ന ഫിസിക്സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യൽ സയൻസ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാർട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകൾ) 23ലേക്കു മാറ്റി.25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.