1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Somadas chathannoor passes away

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

Somadas Chathannoor
പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയായിരുന്നു. പിന്നീട് കൊവിഡ് മുക്തനായി വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെ ഹൃദയാഘദം ഉണ്ടാകുകയായിരുന്നു. 42വയസായിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങറിലൂടെ പ്രശസ്തനായ സോമദാസ് കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥികൂടിയായിരുന്നു. 
 
കൊവിഡ് ബാധ വൃക്കയേയും ബാധിച്ചിരുന്നു. സംസ്‌കാരം ഇന്ന് പതിനൊന്നരയ്ക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ നടക്കും.
അടുത്ത ലേഖനം
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കൊവിഡ് വാക്‌സിന്‍ ജൂണ്‍ മുതല്‍ വിപണനത്തിന്