ആര്‍ആര്‍ടിഎസ് പദ്ധതിക്ക് പച്ചക്കൊടി; കേരളം കേന്ദ്ര സര്‍ക്കാരിന് പ്രൊപോസല്‍ സമര്‍പ്പിക്കും

Mumbai train accident 2025,Train mishap in Mumbai,Mumbai railway accident today,Mumbai local train accident news,Mumbai train crash 5 dead,മുംബൈ ട്രെയിൻ അപകടം 2025,മുംബൈ ട്രെയിൻ അപകടത്തിൽ 5 പേർ മരിച്ചു,മുംബൈ റെയിൽവേ അപകടം,ഇന്ന് മുംബൈ ട്രെയിൻ അപകടം
AI Generated Image
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (18:19 IST)
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് പകരമായി റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) മോഡല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ആദ്യ ഘട്ടത്തിന് അംഗീകാരം ലഭിച്ചു. പദ്ധതിയുടെ ചെലവ് 1,92,780 കോടി രൂപയായി കണക്കാക്കപ്പെടുന്നു. ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍ പാതയും മറ്റ് ആനുകൂല്യങ്ങളും കേന്ദ്രം നിഷേധിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനം ഉത്തരവ് പുറപ്പെടുവിച്ചത്.

പദ്ധതി പിന്നീട് ഘട്ടം ഘട്ടമായി കാസര്‍കോട്ടേക്ക് നീട്ടുമെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയിലിരിക്കുന്ന സംവിധാനത്തിന് റിസര്‍വേഷന്‍ ആവശ്യമില്ലെന്നും നിശ്ചിത സമയത്ത് ഇരു ദിശകളിലേക്കും ട്രെയിനുകള്‍ ഓടിക്കാന്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മിക്ക റൂട്ടുകളും തൂണുകളിലൂടെയും വയഡക്റ്റുകളിലൂടെയും കടന്നുപോകുന്ന രീതിയിലായിരിക്കും നിര്‍മ്മാണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :