അഭിറാം മനോഹർ|
Last Updated:
ഞായര്‍, 25 ജനുവരി 2026 (11:44 IST)
സ്ത്രീകള്‍ക്ക് അമിതമായി സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് ദോഷം ചെയ്യുമെന്ന് ആവര്‍ത്തിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. രാഷ്ട്രീയ ആഘോഷങ്ങളിലും പ്രക്ഷോഭങ്ങളിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം പരാമര്‍ശിച്ചാണ് കാന്തപുരത്തിന്റെ പ്രതികരണം. രാഷ്ട്രീയ പ്രക്ഷോഭമേഖലകളില്‍ സ്ത്രീകള്‍ പങ്കെടുക്കരുതെന്നാണ് ഇസ്ലാമിക വീക്ഷണം. തിരെഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള ചില സ്ഥലങ്ങളിലെ വിജയാഘോഷങ്ങള്‍ അതിരുവിടുന്ന നിലയുണ്ടായെന്നും കാന്തപുരം പറയുന്നു.
സ്ത്രീകള്‍ നിയന്ത്രണമില്ലാത്തവരാകരുത്. അത് സമൂഹത്തിന് ദോശമുണ്ടാക്കും. ഇക്കാര്യം നേരത്തെയും മുസ്ലീം പണ്ഡിതര്‍ പറഞ്ഞിട്ടുള്ളതാണ്. അത് ആവര്‍ത്തിക്കുകയാണ്. തുടര്‍ന്നും ആവര്‍ത്തിക്കും അല്ലാത്തെ പക്ഷം രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഈ വിഷയത്തില്‍ ഇടപെടേണ്ടത് മത പണ്ഡിതരുടെ കടമയാണ്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ കാന്തപുരം പറയുന്നു.