സ്‌കൂളുകള്‍ക്ക് വേനലവധിയുണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 മാര്‍ച്ച് 2022 (20:29 IST)
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് വേനലവധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. വാര്‍ഷിക പരീക്ഷയ്ക്ക് ശേഷം ഏപ്രില്‍ 3 മുതല്‍ സ്‌കൂളുകളില്‍ വേനലവധി ആയിരിക്കു വെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പതിവുപോലെ ഏപ്രില്‍, മെയ് മാസങ്ങളിലെ നീണ്ട അവധിക്ക് ശേഷം ജൂണ്‍ 1 ന് സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതല്‍ 9 വരെയുള്ള കുട്ടികളുടെ പരീക്ഷ മാര്‍ച്ച് 23 മുതല്‍ തുടങ്ങും ഏപ്രില്‍ 2 വരെയാണ് പരീക്ഷ. SSLC വാര്‍ഷിക പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും +2 പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെ യുമാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :