ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 മാര്‍ച്ച് 2022 (17:12 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം. ന്യൂനമര്‍ദ്ദം വടക്ക്, വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി തമിഴ്‌നാട് തീരത്തേക്ക് കടക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനുള്ള സാധ്യതകളും ഉണ്ട്.

അതേസമയം കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല. മണിക്കൂറില്‍ 45 മുതല്‍ 55കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :