അനുബന്ധ വാര്‍ത്തകള്‍
- ഒരുകിലോയോളം വരുന്ന ഹാഷിഷ് ഓയിലുമായി അമ്പലക്കടവ് സ്വദേശി പിടിയില്‍
- ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ താരവിവാഹം, ഇനി ആദിയുടെ സ്വന്തം നിക്കി
- യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് ജാതീയമായി അധിക്ഷേപിച്ച ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍
- പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ മാതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അവിവാഹിതയായ യുവതി അറസ്റ്റില്‍
- അച്ഛന് മദ്യപാനം നിര്‍ത്തണമെന്ന് എഴുതിവച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി
മെയ് 22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മേയ് 22 മുതല്‍ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കല്‍, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തല്‍ മുതലായവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണം. മഴക്കാലപൂര്‍വ്വ ശുചീകരണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സൂക്ഷ്മതല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. 50 വീടുകള്‍ / സ്ഥാപനങ്ങള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌കോഡുകള്‍ രൂപീകരിച്ച് കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കണം. വാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.