സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 19 മെയ് 2022 (13:13 IST)
അച്ഛന്‍ മദ്യപാനം നിര്‍ത്തണമെന്ന് എഴുതിവച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി. നാമക്കല്‍ രാശിപുരം സ്വദേശികളായ രവിചന്ദ്രന്റെയും മേഖലയുടെയും മകന്‍ തരുണ്‍ ആണ് ജീവനൊടുക്കിയത്. തരുണിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. മാതാപിതാക്കള്‍ ഒരുമിക്കണമെന്നും സഹോദരിയെ നന്നായി വളര്‍ത്തണമെന്നും എഴുതിവച്ച ശേഷമാണ് തരുണ്‍ പോയത്. പിതാവിന്റെ മദ്യപാനത്തില്‍ വീട്ടില്‍ എന്നും വഴക്ക് പതിവായിരുന്നു. രണ്ടുവര്‍ഷമായി രവിചന്ദ്രന്‍ മാറിയാണ് താമസിക്കുന്നത്.