അനുബന്ധ വാര്‍ത്തകള്‍
- വാക്സിനെടുത്തവർക്ക് കോവിഡ് ബാധിച്ചാൽ ചികിത്സ വീട്ടിൽത്തന്നെയാവാം: മുഖ്യമന്ത്രി
- കേന്ദ്രത്തിനായി കാത്തുനില്‍ക്കാതെ കേരളം; സ്വന്തം നിലയില്‍ വാക്സിന് വാങ്ങും, ചെലവ് 483 കോടി
- കണ്ടെയ്ന്മെന്റ് സോണുകളിലെ പ്രധാന നിയന്ത്രണങ്ങള്‍ ഇതെല്ലാം
- കോവിഡ് രോഗികളുടെയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും ശ്രദ്ധയ്ക്ക്; ഒഴിവാക്കരുത് വെള്ളവും ആഹാരവും
- ഇന്ത്യന്‍ വകഭേദത്തെ പേടിക്കണം, വന്‍ അപകടകാരി; കേരളത്തിലും ഭീഷണി
പ്രതിദിന രോഗികളുടെ എണ്ണം 50,000 ആയേക്കാം; ലോക്ക്ഡൗണ്‍ അവസാന പ്രയോഗം
കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 50,000 വരെ ആയേക്കാമെന്ന് വിലയിരുത്തല്‍. നിലവില്‍ 35,000 ത്തിനു പുറത്താണ് പ്രതിദിന രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നേക്കാം. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം കൂടുമ്പോള്‍ രോഗികളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തും.
കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകണമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഉടന്‍ ലോക്ക്ഡൗണ്‍ വേണ്ട എന്ന നിലപാടാണ് മന്ത്രിസഭായോഗത്തില്‍ എടുത്ത തീരുമാനം. അവസാന പ്രയോഗം എന്ന രീതിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. രോഗികളുടെ എണ്ണം 50,000 ത്തിലേക്ക് അടുക്കുന്നതോടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനാണ് സാധ്യത. അടുത്ത സര്‍ക്കാരായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.