കേന്ദ്രത്തിനായി കാത്തുനില്‍ക്കാതെ കേരളം; സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങും, ചെലവ് 483 കോടി

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (17:35 IST)

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്നും അത് പരിഹരിക്കാനായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, കേന്ദ്രത്തില്‍ നിന്നു ഇതുവരെ അനുകൂല മറുപടിയൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് സ്വന്തം നിലയില്‍ കോവിഡ് വാക്‌സിന്‍ വാങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിര്‍മാതാക്കളായ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ നേരിട്ടുവാങ്ങും. ഒരു കോടി വാക്‌സിന്‍ ഡോസുകള്‍ വാങ്ങാനാണ് തീരുമാനം. 70 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 30 ലക്ഷം ഡോസ് കോവാക്‌സിനും. അടുത്ത മൂന്ന് മാസത്തേയ്ക്കാണിത്. രണ്ടാം ഡോസിനാണ് കൂടുതല്‍ മുന്‍ഗണന. ഇതിനായി 483 കോടി രൂപ ചെലവുണ്ട്. വാക്‌സിനേഷന്‍ യഞ്ജം തടസമില്ലാതെ തുടരാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാനം സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :