ജോൺസി ഫെലിക്‌സ്|
Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (23:40 IST)
വാക്‌സിനെടുത്തവർക്ക് കോവിഡ് ബാധിച്ചാൽ ചികിത്സ വീട്ടിൽത്തന്നെ നൽകിയാൽ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷൻ കഴിഞ്ഞതിന് ശേഷം കോവിഡ് ബാധിക്കുന്നവർ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങാൻ സാധ്യതയില്ലെന്നും അത്തരം ആളുകൾക്ക് വീടുകളിൽ തന്നെ മതിയായ നിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സ നൽകിയാൽ മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓക്‌സിജൻ ലെവൽ സാധാരണ നിലയിലുള്ള കോവിഡ് ബാധിതർക്കും ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സയുടെ ആവശ്യമില്ല. ഇത്തരം രോഗികളുടെ കാര്യത്തിൽ ഒരു വിദഗ്‌ധ സമിതി നിർദ്ദേശിക്കുന്ന ഒരു ശാസ്ത്രീയ മാനദണ്ഡം വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.