അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (12:23 IST)
കേരള നിയമസഭാ തിരെഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്കും എം എം മണിയും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഉടുമ്പന്‍ ചോലയില്‍ എം എം മണിക്ക് പകരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെ കെ ജയചന്ദ്രന്‍ മത്സരിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്.
സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജ്, പികെ ബിജു, പുത്തലത്ത് ദിനേശന്‍, ഇ പി ജയരാജന്‍ എന്നിവരും സ്ഥാനാര്‍ഥികളായേക്കില്ല. വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ചേക്കും.തളിപറമ്പില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പികെ ശ്യാമള സ്ഥാനാര്‍ഥിയായേക്കും. ആന്തൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു ശ്യാമള.